2024നെ വരവേറ്റ് ലോകം

തിരുവനന്തപുരം : പുതിയ പ്രതീക്ഷകള്‍ നല്‍കികൊണ്ട് 2024 പിറന്നു. ലോകമെങ്ങും ആഘോഷാരവത്തോടെയാണ് പുതുവത്സരത്തെ വരവേറ്റത്. ബീച്ചുകളും ഹോട്ടലുകളും നഗരവീഥികളും ഉത്സവപ്രതീതിയിലമര്ന്നു. പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിന്നാലെ ന്യൂസീലന്‍ഡിലും 2024 പിറന്നു. തുടര്‍ന്ന് ആഘോഷങ്ങള്‍ എത്തിയത് ഓസ്ട്രേലിയയിലായിരുന്നു. സിഡ്നിയിലെ ഹാര്‍ബര്‍ ബ്രിഡ്ജിലേയും ഓപ്പറ ഹൗസിലേയും ആഘോഷങ്ങള്‍ പതിവ് പോലെ ഉജ്ജ്വലമായി.
രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. പ്രധാന നഗരങ്ങളായ ന്യൂഡല്‍ഹി, മുംബയ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആഘോഷം കെങ്കേമമായി. പൊലീസ് നിയന്ത്രണത്തിലായിരുന്നു കേരളത്തിലെ ന്യൂഇയര്‍ ആഘോഷം. തിരുവനന്തപുരത്ത് അന്‍പതോളം ഇടങ്ങളിലാണ് പ്രധാനമായും പുതുവര്ഷരാഘോഷം സംഘടിപ്പിച്ചത്. ഷോപ്പിംഗ് മാളുകളിലും പ്രത്യേക പരിപാടികള്‍ ഉണ്ടായിരുന്നു.
പ്രധാനപ്പെട്ട ഹോട്ടലുകളിലെല്ലാം ആഘോഷപരിപാടികള്‍ക്കായി ബുക്കിംഗ് നിറഞ്ഞിരുന്നു. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് പുതുവത്സരംആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞു.ആലപ്പുഴ, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ എല്ലാജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം കൊണ്ടാടി