ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍

കൊല്ലം: കൊട്ടാരക്കരയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തില്‍ ഷീനയാണ് മരിച്ചത്. ഷീനയെ ഭര്‍തൃ സഹോദരി മര്‍ദ്ദിച്ചതായി യുവതിയുടെ കുടുംബം ആരോപിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നിനാണ് ഷീനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികളെ സ്കൂളില്‍ അയച്ച ശേഷം വീടിന്റെ മുകളിലെ നിലയിലേക്ക് പോയ ഷീന ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.