മുഖ്യമന്ത്രിയുടെ ഗൺമാന്മാരുടെ മർദ്ദന വീഡിയോ പുറത്തു വിട്ട് യൂത്ത്കോൺഗ്രസ്

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഗുണ്ടകളായ അനിൽകുമാറും സന്ദീപും എന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് സഹപ്രവർത്തകരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ് . സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലാണ് ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്,. ദൃശ്യങ്ങള്‍ കിട്ടിയില്ല എന്നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് കൊടുത്തത്. പിണറായി വിജയൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ പോലീസ് കഴിവ് കെട്ടവരും കള്ളന്മാരും ആകുന്നത് സ്വഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈം ബ്രാഞ്ച് നടത്തിയ “ഊർജ്ജിതമായ അന്വേഷണത്തിൽ “ കണ്ടെത്താൻ കഴിയാതെയിരുന്ന വീഡിയോ ഡിജിപിക്കും ക്രൈം ബ്രാഞ്ച് മേധാവിക്കും കൈമാറിയെന്നും രാഹുല്‍ വ്യക്തമാക്കി..ഇനിയും കാണാൻ പോലീസിന് പറ്റുന്നില്ല എങ്കിൽ കാണിക്കാൻ യൂത്ത് കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടൽ മാത്രമാണ് നടത്തിയതെന്നുമാണ് ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കേസിന് പര്യാപ്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ ഹാജരാക്കാൻ മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയെങ്കിലും യാതൊരു ദൃശ്യങ്ങളും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുറ്റാരോപിതരായ സന്ദീപും അനിൽകുമാറും നടത്തിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.