മാസങ്ങൾ നീണ്ട വിലക്കിനൊടുവിൽ പൂരപ്പറമ്പുകളിലേക്ക് തിരിച്ചെത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആന വീണ്ടും ഇടഞ്ഞു. പാലക്കാട് ആലത്തൂർ പാടൂർ വേലയ്ക്കിടെയാണ് ആന ഇടഞ്ഞത്. അപകടത്തിൽ ആനയുടെ പാപ്പാൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു.
ആനയുടെ ഒന്നാം പാപ്പാൻ നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാടൂർ തെക്കേകളം സ്വദേശികളായ രാധിക, അനന്യ എന്നിവർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.