‘നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പ്രശ്നങ്ങളില്ല’; കെസി വേണുഗോപാൽ

ദില്ലി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഒരു പ്രശ്നവുമില്ലെന്ന് കെസി വേണുഗോപാല്‍. സ്ഥാനാര്‍ത്ഥിയാകാന്‍ താല്പര്യമുള്ള ചിലരുടെ ആഗ്രഹത്തെ ഊതിവീര്‍പ്പിച്ച് കോണ്‍ഗ്രസില്‍ ഭിന്നതയാണെന്ന് വരുത്തി തീര്‍ക്കുകയാണ്. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിഷികാന്ത് ദുബൈക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം. അങ്ങേയറ്റം ഭരണഘടന വിരുദ്ധമായ പ്രസ്താവനയാണ് നിഷികാന്ത് പറഞ്ഞത്. സുപ്രീംകോടതിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ്. ജുഡീഷ്യറിക്കെതിരായ അക്രമണം രാജ്യത്തിന്റെ ആരോഗ്യകരമായ അവസ്ഥയ്ക്ക് ഗുരുതരഭീഷണിയാണ്. അനുകൂലമല്ലാത്ത തീരുമാനങ്ങളുണ്ടാകുമ്പോള് ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുകയാണ്. ലോക്സഭാ സ്പീക്കര്‍ നടപടിയെടുക്കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.’നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പ്രശ്നങ്ങളില്ല’; കെസി വേണുഗോപാൽ