തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മന്ത്രി രാജീവിന്റെ ഓഫീസിന് സമീപം തീപിടിത്തം

നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. ഫയര്‍ഫോഴ്‌സിന്റെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.

ഫയലുകള്‍ ഒന്നും കത്തിനശിച്ചിട്ടില്ല എന്നാണ് പൊലീസ് അറിയിച്ചത്. എങ്ങനെയാണ് തീ പടര്‍ന്നതെന്നതിലും വ്യക്തതയില്ല. ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. 2020ലും ഇതേ ബ്ലോക്കില്‍ തീപിടിത്തമുണ്ടായിരുന്നു. അന്ന് ഫയലുകളും കമ്പ്യൂട്ടറുകളുമുള്‍പ്പടെ കത്തി നശിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *