തിരുവനന്തപുരം മ്യൂസിയത്ത് മൃഗങ്ങള്‍ക്ക് ക്ഷയരോഗ ബാധ

മൃഗശാലയിലെ ക്ഷയരോഗ ബാധ സ്ഥിരീകരിച്ച് മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി. കൃഷ്‌ണമൃഗങ്ങളും പുളളിമാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം കാരണമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ (സിയാഡ്) ഉദ്യോഗസ്ഥർ മൃഗശാലയിൽ നടത്തിയ പരിശോധനയിലാണ് കൃഷ്‌ണമൃഗങ്ങളും പുളളിമാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം കാരണമെന്ന് സ്ഥിരീകരിച്ചത്.

സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും റിപ്പോർട്ട് തേടിയെന്നും മന്ത്രി പറഞ്ഞു. രോഗബാധയുള്ളവയെ കൂട്ടത്തിൽ നിന്ന് മാറ്റി പരിചരിക്കാൻ നിർദേശിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. നിലവിൽ മൃഗശാല അടച്ചിടേണ്ടതില്ലെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *