ഇത് ദിവാകരന്റെ ആത്മകഥ, എന്റെയല്ല: വിഎസ് പരാമര്‍ശ’ത്തില്‍ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി

സിപിഐ നേതാവ് സി.ദിവാകരന്റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്ന എല്ലാ കാര്യങ്ങളും തനിക്കു സ്വീകാര്യമാണോ എന്ന ചര്‍ച്ചയ്ക്കു പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് തന്റെ ആത്മകഥയല്ലെന്നും ദിവാകരന്റേതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദിവാകരന്റെ കാഴ്ചപ്പാടും വിലയിരുത്തലുമാണ് ഇതില്‍ അവതരിപ്പിക്കുന്നത്. അതു തനിക്കു സ്വീകാര്യമാകുംവിധം ആകണമെന്നു താന്‍ നിഷ്‌കര്‍ഷിക്കുന്നതില്‍ അര്‍ഥമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ണ്ടു ദിവസമായി ചിലര്‍ ഈ പുസ്തകത്തെ മുന്‍നിര്‍ത്തി വിവാദമുണ്ടാക്കുന്നതുകൊണ്ടാണ് ഇതു പറയുന്നതെന്ന്, ദിവാകരന്റെ ആത്മകഥ ‘കനല്‍ വഴികളിലൂടെ’ പ്രകാശനം ചെയ്തുകൊണ്ടു പിണറായി പറഞ്ഞു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിരുത്താന്‍ ഗൂഢാലോചന നടന്നെന്ന ചിന്ത വി.എസ്.അച്യുതാനന്ദനെ അലട്ടിയെന്നും 500നും 1000ത്തിനും ഇടയില്‍ വോട്ടിന് എല്‍ഡിഎഫിനു നാലു സീറ്റ് നഷ്ടമായതിലെ രാഷ്ട്രീയ നിഗൂഢത ഇന്നും കേരളം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ദിവാകരന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതു മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പിണറായിയുടെ പ്രസംഗം.

 

Leave a Reply

Your email address will not be published. Required fields are marked *