ഫോണ്‍കോളുകള്‍ വഴി ഭീഷണി; പരാതിയുമായി ഭാഗ്യലക്ഷ്മി

ഫോണ്‍കോളുകള്‍ വഴി ഗുരുതരമായ ഭീഷണി നേരിടുന്നതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന തരത്തിലുള്ള ഭീഷണികളാണ് ലഭിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. വിദേശത്ത് നിന്നടക്കം നിരവധി കോളുകള്‍ വന്നതായും ഭാഗ്യലക്ഷ്മി അറിയിച്ചു.
ഫേസ്ബുക്കിലൂടെയാണ് ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഭീഷണികളുടെ വിവരം ഭാഗ്യലക്ഷ്മി പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലെ കമന്റുകളിലൂടെയും അധിക്ഷേപങ്ങളും തെറി വിളികളും തുടരുകയാണെന്നും, എന്നാല്‍ അത്തരക്കാര്‍ക്ക് മറുപടി നല്‍കില്ലെന്നും അവര്‍ വ്യക്തമാക്കി.
കമന്റുകളില്‍ ആരെന്ത് പറഞ്ഞാലും അതിന് മറുപടി പറയാന്‍ ഞങ്ങള്‍ തയ്യാറല്ല. അത് നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല. ഞങ്ങളുടെ പോരാട്ടം നീതിക്ക് വേണ്ടിയാണ്, കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടിയല്ല, എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പ്.