പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ മദ്യം നൽകി പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

കഴക്കൂട്ടം: പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥിനികളെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (24), ബീമാപള്ളി പത്തേക്കറിന് സമീപം ഫെെസർ ഖാൻ (38) എന്നിവരെയാണ് തുമ്പ പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം കണ്ടു വിദ്യാർത്ഥിനികൾക്ക് തമ്പുരാൻമുക്കിന് സമീപമുള്ള ഹോട്ടലിൽ വച്ച് മദ്യം നൽകിയെന്നാണ് പൊലീസ് പറയുന്നത്. അമിതമായി മദ്യം അകത്തുചെന്ന വിദ്യാർത്ഥിനികൾ കുഴഞ്ഞു വീണപ്പോൾ മുഖം കഴുകിക്കൊടുക്കാൻ എന്ന വ്യാജേനെ ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.അബോധാവസ്ഥയിലായിരുന്ന പെൺകുട്ടികലെ ഇവർതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷിതാക്കളോട് വിവരം പറഞ്ഞു. മദ്യം ഉള്ളിൽ ചെന്നതിന്റെ മയക്കം വിട്ട പെൺകുട്ടികളാണ് മൂന്നംഗ സംഘം ലെെംഗികമായി ഉപദ്രവിച്ച കാര്യം രക്ഷിതാക്കളെ അറിയിച്ചത്. പിന്നാലെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *