യു.ജി.സി മാനദണ്ഡം പാലിച്ചില്ല ; സംസ്ഥാനത്തെ മൂന്ന് ഗവ. ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി

കേരളത്തിലെ മൂന്ന് ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കി.
തിരുവനന്തപുരം ഗവ. ലോ കോളേജിലെ ബിജുകുമാര്‍, തൃശൂര്‍ ഗവ. ലോ കോളേജിലെ വി ആര്‍ ജയദേവന്‍, എറണാകുളം ഗവ. ലോ കോളേജിലെ ബിന്ദു എം നമ്പ്യാര്‍ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്.

യുജിസി മാനദണ്ഡം പാലിച്ചല്ല നിയമനമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ കണ്ടെത്തി. മാനദണ്ഡപ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ സര്‍ക്കാരിന് ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി.
പ്രിന്‍സിപ്പല്‍ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോകോളജിലെ അധ്യാപകനായ ഡോ. ഗിരിശങ്കര്‍ എസ് എസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്നാണ് നിയമനം റദ്ദാക്കാന്‍ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *