തിരുവനന്തപുരം : കാട്ടാക്കടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് കാട്ടാക്കട പോലീസ് വ്യക്തമാക്കിയിട്ടില്ല. പ്രധാന പ്രതി ജിത്തു ഒളിവില്ലാണ്. ജിത്തുവിന്റെ സുഹൃത്ത് നെവിയും രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നുമാണ് പോലീസ് പറയുന്നത്.
ഇന്നലെ രാത്രിയാണ് അമ്പലത്തിന്‍കാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ വിഷ്ണുവിന് കുത്തേറ്റത്. ബൈക്കില്‍ വരികയായിരുന്ന വിഷ്ണുവിനെ ചവിട്ടി വീഴ്ത്തി അഞ്ചംഗ സംഘം കുത്തുകയായിരുന്നു. ക്ഷേത്ര ഘോഷയാത്ര കടന്നുപോയ ഉടനായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.പ്രവേശിപ്പിച്ചു. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും കുത്തേറ്റിട്ടുണ്ട്. ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം കാര്യവാഹാണ് വിഷ്ണു. സംഭവത്തില്‍ കൂടുതല്‍ രാഷ്ട്രീയ സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.