ചലച്ചിത്രനടി തൃഷ കോണ്‍ഗ്രസിലേക്ക്?

തെന്നിന്ത്യന്‍ നായിക തൃഷ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരം ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. തമിഴ് സൂപ്പര്‍ താരം വിജയിന്റെ പിന്തുണയും തൃഷയ്ക്കുണ്ട്. എന്നാല്‍ തൃഷയില്‍ നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല.

നിലവില്‍ പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ.

Leave a Reply

Your email address will not be published. Required fields are marked *