തിരുവനന്തപുരം: നവകേരള മിഷന് സംസ്ഥാന കോ ഓര്ഡിനേറ്ററും സിപിഎം സംസ്ഥാന സമിതി അംഗവുമായ ടി എന് സീമയ്ക്ക് സര്ക്കാര് പ്രിന്സിപ്പല് സെക്രട്ടറി പദവി നല്കി.അഡീഷണല് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്ഹ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. ഡ്രൈവർ, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ മൂന്നുവര്ഷത്തേക്ക് കരാർ അടിസ്ഥാനത്തില് നിയമിക്കാനും മന്ത്രിസഭ അനുമതി നല്കി.ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് രൂപവത്കരിച്ച ആർദ്രം, ലൈഫ്, വിദ്യാകിരണം, ഹരിതകേരളം എന്നീ മിഷനുകളുടെയും കേരള പുനർനിർമ്മാത പദ്ധതിയുടെയും ഏകോപനത്തിനാണ് നവകേരളം കർമ്മ പദ്ധതി രൂപവത്കരിച്ചത്. 2021 സെപ്തംബര് മൂന്നിന് ആണ് ടി.എൻ.സീമയെ നവകേരളം കർമ്മ പദ്ധതി കോഡിനേറ്ററായി നിയമിച്ചത്. ശമ്പളം വാങ്ങില്ലന്ന് ടി.എൻ.സീമ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നവകേരള മിഷന്‍ കോ-ഓര്‍ഡിനേറ്ററായിരുന്ന ചെറിയാന്‍ ഫിലിപ്പിനും പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയായിരുന്നു.ഐ എ എസ് ലഭിക്കുന്ന ആൾക്ക് മിനിമം 25 വർഷം കഴിയുമ്പോൾ ലഭിക്കുന്ന പദവിയാണ് പ്രിൻസപ്പൽ സെക്രട്ടറി സ്ഥാനം. ഉന്നതതലയോഗങ്ങളും മറ്റും വിളിക്കാനുള്ള സൗകര്യത്തിനാണ് ടി. എൻ സീമക്ക് ഈ പദവി നല്കിയതെന്നാണ് സർക്കാർ ഭാഷ്യം.. രാജ്യസഭ എം.പി യായിരുന്ന ടി.എൻ സീമക്ക് എം.പി പെൻഷ ലഭിക്കുന്നുണ്ട്. 25,000 രൂപയാണ് എം.പി പെൻഷനായി സീമക്ക് ലഭിക്കുന്നത് .