പൊട്ടിയത് പടക്കം ആക്കി മാറ്റാന്‍ പൊലീസ് ഗൂഢാലോചന നടത്തി: ശോഭാ സുരേന്ദ്രന്‍

വീടിനു എതിര്‍വശത്തുണ്ടായ പൊട്ടിത്തെറി ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് ശോഭാസുരേന്ദ്രന്‍. പൊട്ടിയത് പടക്കം ആക്കി മാറ്റാന്‍ പൊലീസ് അധികാരികള്‍ ഗൂഢാലോചന നടത്തിയെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. ഫോറന്‍സിക് സംഘം അടക്കം നടത്തിയ പരിശോധനയില്‍ പൊട്ടിത്തെറിച്ചത് ഗുണ്ടാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ വാദം തള്ളിയാണ് ശോഭാസുരേന്ദ്രന്‍ വീണ്ടും രംഗത്തെത്തിയത്. രണ്ടുപേര്‍ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശോഭാസുരേന്ദ്രന്‍ പുറത്തുവിട്ടു.
ശോഭാ സുരേന്ദ്രന്റെ വീടിന് എതിര്‍വശത്തെ വീട്ടിനു മുന്നിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗുണ്ടിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഇവിടെനിന്ന് കണ്ടെടുക്കുകയും, പൊട്ടിയത് ഗുണ്ടാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. പടക്കം പൊട്ടിച്ചത് എതിര്‍വശത്തെ വീട്ടിലെ വിദ്യാര്‍ഥിയുടെ അറിവോടെ സുഹൃത്തുക്കള്‍ എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ വാദം തള്ളുകയാണ് ശോഭാസുരേന്ദ്രന്‍.