തിരുവനന്തപുരം : സ്കൂള്‍ പാഠപുസ്തകങ്ങള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ കരിക്കുലം കമ്മിറ്റി രൂപീകരിച്ചു. പാഠഭാഗങ്ങളില്‍ ലിംഗനീതി, പരിസ്ഥിതി അവബോധം തുടങ്ങിയവ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 71 അംഗ കരിക്കുലം കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കോര്‍ കമ്മിറ്റി പരിശോധിക്കും. പിന്നീട് അധ്യാപകരുമായി ആലോചിക്കും. വിവിധ മേഖലകളിലെ വിദഗ്ധരുമായും സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പോലെ നടത്തും. കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്, സച്ചിദാനന്ദന്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഡോ.എം.എ.ഖാദര്‍, ഡോ.ബി.ഇക്ബാല്‍, ആര്.വി.ജി.മേനോന്, സക്കറിയ
തുടങ്ങിയവര്ക്കൊപ്പംമലയാളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ കവയിത്രി വിജരാജമല്ലികയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിജയരാജമല്ലികയുടെ ‘ദൈവത്തിന്റെ മകള്‍’ എന്ന കവിതാസമാഹാരം മദ്രാസ് യൂണിവേഴ്സിറ്റി പാഠപുസ്തകമാക്കി. മദ്രാസ് സര്‍വകലാശാലയുടെ എംഎ മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത എന്ന വിഭാഗത്തിലാണ് കവിതാസമാഹാരം ഉള്‍പ്പെടുത്തിയത്. തൃശൂര്‍ അമല സ്വദേശി മനു ജയ കൃഷ്ണന്, വിജയരാജമല്ലികയായി മാറുന്നതിനിടയില്‍ അനുഭവിക്കേണ്ടി വന്ന വേദനകളും യാതനകളുമാണ് ‘ദൈവത്തിന്റെ മകള്‍’ എന്ന കവിതാസമാഹാരത്തിന്റെ ഉള്ളടക്കം. കേരളത്തിലെ ട്രാന്‍സ് ജെന്‍ഡറുകള്‍ നേരിടുന്ന പ്രശ്നങ്ങളും ഈ കവിതയില്‍ ചര്‍ച്ചയാകുന്നുണ്ട്.
ഇതേ പുസ്തകത്തിലെ ‘മരണാനന്തരം’ എന്ന കവിത എം.ജി സര്‍വകലാശാലയും ‘നീലാംബരി’ എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാലടി സര്‍വകലാശാലയില്‍ എംഎ കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്റ് ലിംഗിസ്റ്റിക്വില്‍ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ് ജെന്‍ഡറുടെ കവിത പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്.പ്രീസ്കൂള്‍, സ്കൂള്‍ പഠനത്തിനും അധ്യാപക പരിശീലനത്തിനും മുതിര്‍ന്നവരുടെ വിദ്യാഭ്യാസത്തിനുമുള്ള പാഠ്യപദ്ധതിയില്‍ മാറ്റം വരും. കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്, സച്ചിദാനന്ദന്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഡോ.എം.എ.ഖാദര്‍, ഡോ.ബി.ഇക്ബാല്‍, ആര്.വി.ജി.മേനോന്, സക്കറിയ, കെ.എന്‍.ഗണേഷ്, സി.പി.നാരായണന്, കെ.ജയകുമാര്‍, വേണു രാജാമണി, അരുണ സുന്ദരരാജന്, ജോണ്‍ ബ്രിട്ടാസ്, ക്രിസ് ഗോപാലകൃഷണന്, റോസ് മേരി, ജോര്‍ജ് ഓണക്കൂര്‍, വിജയരാജമല്ലിക, മാല പാര്‍വതി, നീന പ്രസാദ്, ബി.ഉണ്ണിക്കൃഷ്ണന്, മുരളി തുമ്മാരുകുടി തുടങ്ങിയവരുണ്ട്.
ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ ഏകീകരണവുമായി ബ`ന്ധപ്പെട്ട ഉദ്യോഗസ്ഥ പുനര്‍വിന്യാസം, സ്പെഷല്‍ റൂള്‍ തയാറാക്കല്‍, വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട കോടതി കേസുകള്‍, കെഇആര്‍ ഭേദഗതി, വിവരാവകാശ അപേക്ഷകള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. കോര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സീമാറ്റ് കേരളയുടെ ഡയറക്ടറെ ചുമതലപ്പെടുത്തി.