ദിലീപിന് ആശ്വാസം!!
ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണ കോടതി തളളി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണ കോടതി തളളി. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന് കോടതി കണ്ടെത്തി. ഇത് രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുന്നത്. കേസില്‍ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചു എന്നാല്‍ സംവിധായകന്‍ ബാലചന്ദ്രകുമാറുള്‍പ്പെടെയുളളവരുടെ വെളിപ്പെടുത്തലിന് പിന്നില്‍ അന്വേഷണ സംഘത്തിന്റെ ഗൂഢാലോചനയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *