പാക്കിസ്ഥാന്‍റെ കണ്ണിന് മുന്നിൽ 105 അടി ഉയരത്തിൽ ത്രിവര്‍ണ പതാക സ്ഥാപിച്ച് ഇന്ത്യൻ സൈന്യം

ജമ്മു: സംഘർഷത്തിന്‍റെ നിഴലിൽ നിന്നു സമാധാനത്തിന്‍റെ പ്രകാശത്തിലേക്ക്. പൂഞ്ച് അതിർത്തിയിൽ എത്തിയാൽ പാക്കിസ്ഥാന്‍റെ കണ്ണിന് മുന്നിൽ ഇന്ത്യയുടെ ദേശീയപാതക ആകാശത്ത് 105 അടി ഉയരത്തിൽ പാറിക്കളിക്കുന്ന കാണാം സ്ഥാപിച്ചത്. നിയന്ത്രണരേഖയിൽ നിന്ന് വെറും രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള ഇവിടം ശത്രുവിന്റെ നിരീക്ഷണ പരിധിയിലുള്ള സ്ഥലമാണ്. ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാൻ ഇവിടേക്ക് നടത്തിയ അതിക്രമത്തിന് ചുട്ടമറുപടി ഇന്ത്യ നൽകിയിരുന്നു.
ഇവിടെ ഉയർന്ന ത്രിവർണ്ണപതാക രാജ്യത്തിന്‍റെ അജയ്യമായ ആത്മാവിനെയും അതിർത്തി ജനങ്ങളുടെ ധൈര്യത്തെയും ലോകത്തോട് പ്രഖ്യാപിക്കുന്നതാണ്. കൂടാതെ മത സൗഹാർദ്ദത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശവുമായി “ഏക്താ സ്ഥൽ” വിവിധ മതങ്ങളുടെ ചിഹ്നങ്ങളെ ഒരുമിച്ച് കൊണ്ടുവരും. കുട്ടികൾക്കായി മനോഹരമായ പാർക്കും, ഏക്താ മണ്ഡപവും ഇവിടെ സജ്ജീകരിച്ചിരിട്ടുണ്ട്.