നന്ദകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ തമാശ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ആരാണെന്ന് എനിക്കറിയാം. നിങ്ങള്‍ക്കുമറിയാം.

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എനിക്കെതിരെ രേഖപ്പെടുത്തിയത്. ഞാന്‍ ഇരിക്കുന്ന സ്ഥാനത്തോട് നീതി പുലര്‍ത്തണം. കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കും. പാര്‍ട്ടിയില്ലെങ്കില്‍ ആരും ഒന്നുമല്ല. പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന തരത്തില്‍ ആയുധം കൊടുക്കാന്‍ ശ്രമിക്കില്ല. എ ഗ്രൂപ്പ് ഉണ്ടാക്കിയത് തന്നെ ഞങ്ങളാണ്. അതില്‍ പലരും ഇന്നില്ല. പാര്‍ട്ടിയുടെ ശക്തിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പിന്റെ ശക്തിക്കുവേണ്ടി പാര്‍ട്ടിയെ തളര്‍ത്തില്ല.

ഞാന്‍ വലിയ ആഗ്രങ്ങളോടെ വന്നയാളല്ല. ഈ വിഷയം കത്തിനില്‍ക്കണമെന്ന് ഭരണപക്ഷമാണ് ആഗ്രഹിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ പ്രതിസന്ധിയില്‍ എപ്പോഴും കൂടെ നിന്നയാളാണ് ഞാന്‍. സെക്രട്ടേറിയറ്റ് വളഞ്ഞ അന്ന് രാവിലെ ഉമ്മന്‍ ചാണ്ടി എന്നെ വിളിക്കുകയും ഞങ്ങള്‍ ഒരുമിച്ച് സെക്രട്ടേറിയറ്റിലേക്ക് പോകുകയും ചെയ്തവരാണ്. അത് ആത്മബന്ധമാണ്. അതിന് ചെറിയ വീഴ്ചപോലും വരുത്താന്‍ ഇടവരുത്തിയിട്ടില്ല. ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തോട് ആലോചിച്ചശേഷം തീരുമാനിക്കും” തിരുവഞ്ചൂര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *