സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരും: വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. യു.എ.ഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. വിദേശകാര്യ മന്ത്രാലയത്തിന് ഇക്കാര്യങ്ങളില്‍ ധാരണകൾ ഉണ്ടെന്ന് എസ്.ജയശങ്കര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ഇതാദ്യമായാണ് വിദേശകാര്യമന്ത്രി പ്രതികരിക്കുന്നത്. തിരുവനന്തപുരത്ത് പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ച എസ്.ജയശങ്കറിനോട് യു.എ.ഇ കോണ്‍സുലേറ്റിലെ പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. യു.എ.ഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായി. ഇക്കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ടെന്നും എസ്.ജയശങ്കര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. ആരാണെങ്കിലും നിയമവിധേയമായി പ്രവര്‍ത്തിക്കണമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. കോടതിയുടെ പരിഗണനയില്‍ ആയതിനാലും മറ്റൊരു രാജ്യവുമായുള്ള നയതന്ത്ര വിഷയമായതിനാലും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *