ഒന്നര കോടി കൊടുത്ത് രണ്ടര കോടി വാങ്ങി; പി.വി. ശ്രീനിജനെ ചൂഴ്ന്നെടുത്ത് ആദായ നികുതി വകുപ്പ്

കൊച്ചി: സിനിമാ മേഖലയിലെ പണമിടപാടുമായി ബന്ധപ്പെട്ട് പി വി ശ്രീനിജന് എംഎല്‍എയ്ക്കെതിരെ നടപടി ആരംഭിച്ച് ആദായനികുതി വകുപ്പ്. സിനിമ നിര്‍മ്മാതാവിന് നല്കിയ വായ്പയുടെ പലിശ തൊഴിലാളികളുടെ അക്കൗണ്ടിലേയ്ക്ക് വാങ്ങി എന്ന കണ്ടെത്തലിലാണ് നടപടി. ജൂലൈ നാലിന് ആദായനികുതി വകുപ്പ് ഓഫീസില്‍ വിളിച്ചുവരുത്തി നാല് മണിക്കൂറോളം ശ്രീനിജനെ ചോദ്യം ചെയ്തിരുന്നു.
2013ല്‍ ഒന്നര കോടിയോളം രൂപ ശ്രീനിജന് നിര്‍മ്മാതാവിന് നല്‍കിയെന്നും നിര്‍മ്മാതാവ് രണ്ടര കോടിയോളം രൂപ പലിശയായി ശ്രീനിജന് തിരികെ നല്‍കിയെന്നുമാണ് കണ്ടെത്തല്‍. ശ്രീനിജന് ഡയറക്ടറായിട്ടുള്ള നഴ്സറിയിലെ തൊഴിലാളികളുടെ അക്കൗണ്ട് വഴിയാണ് പലിശ കൈപ്പറ്റിയത്. നഴ്സറിയിലെ തൊഴിലാളികളുടെയും നിര്‍മ്മാതാവിന്റെയും മൊഴി ശ്രീനിജന് എതിരാണെന്നാണ് വിവരംകഴിഞ്ഞ ഡിസംബറില്‍ സിനിമാ നിര്‍മാതാക്കളുടേയും താരങ്ങളുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ഒരു നിര്‍മാതാവുമായി ശ്രീനിജിന്‍ പണമിടപാടുള്ള വിവരം ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച ശ്രീനിജിനെ ആദായ നികുതി വകുപ്പ് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. നാല് മണിക്കൂറോളം ചോദ്യംചെയ്തു. ഒരു നിര്‍മാതാവില്‍ നിന്ന് താന്‍ പണം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യലെന്നാണ് അന്ന് ശ്രീനിജിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.എന്നാല്‍, 2013 കാലയളവില്‍ നിര്‍മാതാവിന് ശ്രീനിജിന്‍ പണം നല്‍കിയിരുന്നുവെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. ഒന്നര കോടിയോളം രൂപ നല്‍കിയതായും അതിന്റെ ഇരട്ടിയോളം രൂപ ശ്രീനിജിന്‍ പലിശയായി കൈപ്പറ്റിയിരുന്നതായുമാണ് വിവരം. നേരിട്ടല്ല ശ്രീനിജിന്‍ പണം കൈപ്പറ്റിയിരുന്നത്. ശ്രീനിജിന്‍ ഡറക്ടറായിട്ടുള്ള ഗാര്ഡന് കമ്പനിയിലെ തൊഴിലാളികളുടെ അക്കൗണ്ടിലേക്കാണ് നിര്‍മാതാവ് എല്ലാ മാസവും പണം കൈമാറിയിരുന്നതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി.
തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് പണമിടപാട് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നത്. തൊഴിലാളികളുടെയും നിര്‍മാതാവിന്റെയും മൊഴിക്കൊപ്പം പണം കൈമാറ്റത്തിന്റെ രേഖകളും ആദായ നികുതി വകുപ്പിന് ഭിച്ചിട്ടുണ്ട്.കണക്കില്‍പ്പെടാത്ത പണത്തിന് ശ്രീനിജിനില്‍ നിന്ന് നികുതിയും പിഴയുമടക്കം ഈടാക്കാനുള്ള നടപടിയിലാണ് ആദായനികുതിവകുപ്പ്. ശ്രീനിജിന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സ്വത്ത് വിവരങ്ങളും പുതിയ നടപടികളോടെ ചോദ്യംചെയ്യപ്പെടും.