പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവം; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വിനയ്, സുര്‍ജിത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പൊലീസുകാരനെതിരെ കേസെടുത്തതില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തിയതിലും വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.