ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്രയ്ക്ക് തൊട്ടുപിന്നാലെ ആ സൗഹൃദം അവസാനിപ്പിച്ച് യുഡിഎഫും എല്‍ഡിഎഫും

കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗി ക്കുമ്പോള്‍ ചിലര്‍ മുദ്രാവാക്യം വിളിച്ചതിന്റെ അമര്‍ഷമാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്നു പുറത്തുവന്നത്. ഒറ്റപ്പെട്ട സംഭവം കാര്യമാക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അഭിപ്രായപ്പെട്ടെങ്കിലും വേദി കളങ്കപ്പെട്ടെന്ന വിലയി രുത്തലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി.ജയരാജനില്‍ നിന്നുണ്ടായത്. ആതി ഥേയ സംസ്‌കാരം നന്മയുടെ ലക്ഷണമാണ്. നസത്തില്‍ നിന്നു നന്മ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. മുദ്രാവാക്യം വിളിക്കാരുടെ ചി ത്രം സഹിതം മന്ത്രി വി.എന്‍. വാസവന്‍ ഫെയ്‌സ്ബുക്കില്‍ പ്രതിഷേധിച്ചു. വിലാപ യാത്രയില്‍ വിളിച്ച മുദ്രാവാക്യം ആവര്‍ത്തി ച്ചതിനപ്പുറം ബോധപൂര്‍വം മുഖ്യമന്ത്രിയെ അപമാനിച്ചില്ലെന്നാണ് കെപിസിസി വിശ ദീകരണം.

സോളര്‍ കേസ് ആയുധമാക്കി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിലെ അമര്‍ഷം മുഖ്യ മന്ത്രിയുടെ തന്നെ സാന്നിധ്യത്തില്‍ കെ.സു ധാകരന്‍ സൂചിപ്പിച്ചത് വാക്‌പോരിന് ഇന്ധ നം പകര്‍ന്നു. ആരെയും നേരിട്ടു കുറ്റപ്പെടു ത്തിയില്ലെങ്കിലും കെപിസിസി പ്രസിഡന്റി ന്റെ ലാക്ക് മുഖ്യമന്ത്രിയെയാണെന്നു വ ക്തമായിരുന്നു. ഇതോടെ പിണറായിയെ സംരക്ഷിച്ചു. ഒരു വേട്ടയാടലും എല്‍ഡിഎഫ് നടത്തിയിട്ടില്ലെന്ന അവകാശവാദവുമാ യും മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍

രംഗത്തെത്തി. ജയരാജന്റെ പ്രതികരണത്തി നു കാത്തുനിന്നതു പോലെ വേട്ടയാടല്‍ കഥകള്‍ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാ വ് വി.ഡി.സതീശന്‍ തിരിച്ചടിച്ചു.ഉപതിരഞ്ഞെടുപ്പ് 3-4 മാസത്തിനകം ഉണ്ടാകുമെന്ന കണക്കുകൂട്ടലാണ് മുന്നണി കള്‍ക്ക്. പുതുപ്പള്ളി നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഒരു പഴുതും കൊടുക്കരു തെന്നു വിലയിരുത്തിയാണ് സംഘടനാ തയാറെടുപ്പിലേക്ക് എത്രയും വേഗം കടക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചത്.

മറ്റന്നാള്‍ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പുതുപ്പള്ളിയിലെ രാഷ്ട്രീയ-സംഘടനാ അന്തരീക്ഷം പ്രാഥമി കമായി വിലയിരുത്തും. ഡല്‍ഹിയില്‍ ഓഗ സ്റ്റ് 4 മുതല്‍ 7 വരെ നടക്കുന്ന പൊളി റ്റ്ബ്യൂറോ കേന്ദ്രകമ്മിറ്റി യോഗത്തിനു പി ന്നാലെ കൂടുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്-സംസ്ഥാന കമ്മിറ്റിയോഗം ചുമതലക്കാരെ നിശ്ചയിച്ച് ഒരുക്കങ്ങളിലേക്കു കടക്കും.

ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകാനാണ് സാധ്യതയെങ്കിലും വിജ്ഞാപനം വരുംവരെ ചര്‍ച്ച വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ധാരണ. ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചി ട്ടുള്ള റജി സഖറിയയോ ജെയ്ക് സി.തോ മസോ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആകാ നാണ് എല്ലാ സാധ്യതയും.

 

 

Leave a Reply

Your email address will not be published. Required fields are marked *