വര്‍ഗീയതയ്ക്കെതിരെ യുഡിഎഫ് പോരാട്ടം തുടരും; വെള്ളാപ്പള്ളിക്ക് മറുപടിയുമായി വിഡി സതീശന്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങളെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ശക്തമായ പ്രതികരണം നടത്തി. വ്യക്തി അധിക്ഷേപങ്ങള്‍ നടത്തി പ്രതികരിക്കില്ലെന്നും, വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളോടാണ് എതിര്‍പ്പെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീനാരായണ ഗുരുദേവന് പറയരുതെന്ന് പറഞ്ഞതാണ് വെള്ളാപ്പള്ളി നടേശന് പറയുന്നത്. ഇത് ഗുരുനിന്ദയാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഇടത് തന്ത്രത്തിനുള്ള ഉപകരണമായി വെള്ളാപ്പള്ളി മാറരുത് എന്ന് സതീശന് പറഞ്ഞു.
വര്‍ഗീയതയ്ക്കും വിദ്വേഷ പ്രചരണത്തിനുമെതിരെയുള്ള യുഡിഎഫ് നിലപാടില്‍ മാറ്റമില്ലെന്നും, വര്‍ഗീയതയ്ക്കെതിരെ ധൈര്യമായി പോരാടും. മുന്നില്‍ നിന്ന് വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ച് കിടക്കും. തിരഞ്ഞെടുപ്പില്‍ തോറ്റാലും സാരമില്ല. പക്ഷേ ആ പോരാട്ടത്തില്‍ നിന്ന് ഓടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷവും ഭൂരിപക്ഷവും ഉള്‍പ്പെടെ ഏതു വര്‍ഗീയതയേയും ഒരുപോലെ എതിര്‍ക്കുമെന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.