എല്ലാ മുൻ​ഗണനാ കുടുംബങ്ങൾക്കും ഒരുവർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍; പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം

എല്ലാ മുൻ​ഗണനാ കുടുംബങ്ങൾക്കും ഒരുവർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. 2023 ജനുവരി ഒന്നു മുതൽ ഒരു വർഷത്തേക്കാണ് പദ്ധതി. എല്ലാ അന്തോദയ, മുൻഗണനാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്ന് ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ ചൂണ്ടിക്കാട്ടി. 80 കോടിയിലധികം ആളുകൾക്ക് 28 മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തെന്നും അവർ വെളിപ്പെടുത്തി.

പ്രധാന പ്രഖ്യാപനങ്ങൾ:

∙ പി.എം.ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ലഭിക്കും. ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും. 81 കോടി ജനങ്ങൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. ∙ മൂന്നു ഘടകങ്ങളിലാണ് ഊന്നൽ. 1. പൗരന്മാർക്ക് അവസരങ്ങൾ വർധിപ്പിക്കൽ – യുവാക്കൾക്ക് മുൻഗണന, 2. സാമ്പത്തിക വളർച്ചയും തൊഴിലും വർധിപ്പിക്കൽ, 2. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ. ∙ സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ സമ്പദ്ഘടനയാണ് ലക്ഷ്യം. ∙ 63,000 പ്രാഥമിക സഹകരണ സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യും, 2,516 കോടി രൂപ വകയിരുത്തി.

∙ വൈദ്യശാസ്ത്ര മേഖലയിൽ നൈപുണ്യ വികസന പദ്ധതി. ∙ ആദിവാസി മേഖലയിൽ അരിവാൾ രോഗ നിർമാർജന പദ്ധതി. ∙ 10 ലക്ഷം േകാടി രൂപയുടെ മൂലധന നിക്ഷേപം. ∙ വിദ്യാർഥികൾക്ക് ദേശീയ ഡിജിറ്റൽ ലൈബ്രറി. ∙ 157 പുതിയ നഴ്സിങ് കോളജുകൾ. ∙ പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും. ∙ റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ.

Leave a Reply

Your email address will not be published. Required fields are marked *