ഒരു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തലസ്ഥാനത്തെത്തി

തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തലസ്ഥാനത്തെത്തി. ഇന്നലെ രാത്രി 11.30ന് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ,മേയർ വി.വി.രാജേഷ്,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,നേതാക്കളായ വി.മുരളീധരൻ,കെ.സുരേന്ദ്രൻ,കരമന ജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഹോട്ടൽ ഹയാത്തിലായിരുന്നു താമസം.
കേരളകൗമുദി സംഘടിപ്പിക്കുന്ന ‘പുതിയ ഭാരതം, പുതിയ കേരളം’ കോൺക്ലേവ് ഞായറാഴ്ച വൈകിട്ട് 3ന് തൈക്കാട് ഹോട്ടൽ ലെമൺ ട്രീയിൽ അമിത് ഷാ ഉദ്ഘാടനം ചെയ്യും. തുടർന്ന് നഗരത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം വൈകിട്ട് മടങ്ങും. അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.