തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി: തൃശൂര്‍ പൂരത്തിന് ആശംസകള്‍ നേര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമൂഹമാധ്യമത്തിലാണ് അമിത് ഷായുടെ ആശംസ. തൃശ്ശൂര്‍ പൂരം കൊണ്ടാടുന്ന ഇന്ന് കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാര്‍ക്കും പൂരം ആശംസകള്‍ നേരുന്നുവെന്ന് അമിത് ഷാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. മഹാനായ ശക്തന്‍ തമ്പുരാന്‍ തുടങ്ങി വച്ച ഈ ആഘോഷം വര്‍ണ്ണാഭമായ നമ്മുടെ ആചാരങ്ങളുടെ നേര്‍കാഴ്ച ആവുകയും, അനാദിയായ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഐക്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *