നാല് ദിവസത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം പൂര്‍ത്തിയായി

സംസ്ഥാനത്ത് ഉടന്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ആശയ വിനിമയത്തിന് തന്റെ സന്ദര്‍ശനമധ്യേ തുടക്കമായതായി അമിത്ഷാ പറഞ്ഞു. സുരക്ഷ സേനകളുടെ ആയുധങ്ങള്‍ മോഷ്ടിച്ചവര്‍ ഉടന്‍തന്നെ അവ അധികൃതരെ തിരിച്ചേല്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നറിയിപ്പ് നല്‍കി. മണിപ്പുര്‍ സന്ദര്‍ശനത്തിനിടെ 11 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സംസാരിച്ചത്. കൂടാതെ വിവിധ സംഘടനകളുമായും സുരക്ഷാസേനാംഗങ്ങളുമായും ചര്‍ച്ച നടത്തി. സംഘര്‍ഷം നടന്ന വിവിധ പ്രദേശങ്ങളും ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും ഒരു അംഗത്തിന് ജോലിയും നല്‍കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.

വഴങ്ങാതെ കുക്കി വിഭാഗം

മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ മാറ്റാതെ കലാപം അവസാനിക്കില്ലെന്ന് മെയ്തി കുക്കിവിഭാഗം നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചു. മെയ്തി കുക്കി വിഭാഗങ്ങളെ നേരിട്ട് കണ്ട് സമാധാനം നിലനിര്‍ത്തണമെന്ന് അമിത് ഷായുടെ അഭ്യര്‍ത്ഥന അവര്‍ നിരസിച്ചു. തങ്ങളെ തീവ്രവാദികളായി മുദ്രകുത്തി വെടിവച്ച് കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണു കുക്കികള്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുന്നത്. ബിരേന്‍ സിംഗിന്റെ നടപടികളില്‍ പ്രതിഷേധിച്ച് നാല് എം.എല്‍.എമാര്‍ ഇതിനോടകം രാജി വച്ചിട്ടുണ്ട്. എല്ലാവരും ഭരണപക്ഷത്തുള്ളവരാണ്. എണ്‍പതിലേറെപ്പേരാണ് ഇതിനോടകം കലാപത്തില്‍ മരിച്ചത്.

ഒളിമ്പിക് മെഡലുകള്‍ തിരികെ നല്‍കുമെന്ന്

ആഭ്യന്തര കലാപം തടഞ്ഞില്ലെങ്കില്‍ ഒളിമ്പിക് മെഡലുകള്‍ തിരിച്ച് നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി ഒളിമ്പിക്‌സ് താരം മീര ബായ് ചാനു അടക്കം 11 കായിക താരങ്ങള്‍ രംഗത്തെത്തി. ഇവരെ പിന്തിരിപ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്.

പുനരധിവാസത്തിന് പ്രത്യേക പാക്കേജ

്കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കാനായി 20 ഡോക്ടര്‍മാര്‍ അടങ്ങിയ എട്ട് സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. ഇതില്‍ അഞ്ച് സംഘങ്ങള്‍ സംസ്ഥാനത്ത് എത്തി. മൂന്നു സംഘങ്ങള്‍ വരുംദിവസങ്ങളില്‍ എത്തും. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യും. പരീക്ഷകളും ക്ലാസുകളും ഓണ്‍ലൈന്‍ വഴി നടത്തും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയുടെയും ജോയിന്റ് ഡയറക്ടറുടെയും നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചു.

ഇവര്‍ മണിപ്പൂരില്‍ ക്യാമ്പ് ചെയ്ത് ആവശ്യ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു പുനരധിവാസത്തിന് പ്രത്യേക പാക്കേജ്കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കാനായി 20 ഡോക്ടര്‍മാര്‍ അടങ്ങിയ എട്ട് സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. ഇതില്‍ അഞ്ച് സംഘങ്ങള്‍ സംസ്ഥാനത്ത് എത്തി. മൂന്നു സംഘങ്ങള്‍ വരുംദിവസങ്ങളില്‍ എത്തും. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യും. പരീക്ഷകളും ക്ലാസുകളും ഓണ്‍ലൈന്‍ വഴി നടത്തും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയുടെയും ജോയിന്റ് ഡയറക്ടറുടെയും നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചു. ഇവര്‍ മണിപ്പൂരില്‍ ക്യാമ്പ് ചെയ്ത് ആവശ്യ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *