വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ അപഹാസ്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ കുറ്റപ്പെടുത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം എന്ന നിലയില്‍ നടത്തിയ പരിപാടി അപഹാസ്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ കുറ്റപ്പെടുത്തി2023 മെയ് മാസത്തില്‍ ആദ്യ കപ്പല്‍ എത്തും എന്നായിരുന്നു മന്ത്രി പറഞ്ഞത്.കമ്മീഷനിങ് എന്നാണ് എന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തന്നെ ഉറപ്പില്ല.ഇന്നലെ ചെലവാക്കിയ കോടികള്‍ അദാനിയുടേതാണോ സര്‍ക്കാരിന്റെ ആണോ ഇന്നലത്തെ പരിപാടിയില്‍ പങ്കെടുത്തത് മനസ്സില്ല മനസ്സോടെയാണ്.
അദാനിയെ എതിര്‍ക്കുന്നവരാണ് അദാനിയുടെ പണം മുടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്.അസാധ്യ കാര്യം നടത്തി എന്ന് പറയുന്നവര്‍ക്ക് അപാര തൊലിക്കട്ടിയാണ്. പ്രഖ്യാപിച്ച തീയതിയെക്കാളും നാലുവര്‍ഷം ഇപ്പോഴേ വൈകി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഈ മാമാങ്കം. ക്രയിനിന് വാട്ടര്‍ സല്യൂട്ട് നല്‍കുന്നത് ലോകത്ത് എവിടെയും കണ്ടിട്ടില്ല.ചില സമുദായങ്ങളുടെ പേര് പറഞ്ഞ് മുതലെടുപ്പിന് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുകയാണ്.തുറമുഖത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരഭിനന്ദനവും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു