യൂണിവേഴ്സിറ്റിയില്‍ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച സംഭവത്തില്‍ ഡെപ്യൂട്ടി രജിസ്ട്രാറെ സ്ഥലം മാറ്റി

തിരുവനന്തപുരം: ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡെപ്യൂട്ടി രജിസ്ട്രാറെ സ്ഥലം മാറ്റി. കേരള സര്‍വകലാശാല രജിസ്ട്രാറായിരുന്ന ഡി എസ് സന്തോഷ് കുമാറിനെയാണ് സ്ഥലം മാറ്റിയത്. കാര്യവട്ടം ക്യാമ്പസിലേക്ക് ആണ് ഡി എസ് സന്തോഷ് കുമാറിനെ സ്ഥലം മാറ്റിയത്. വെളളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. മൂന്നംഗ വനിത സമിതിക്ക് പരാതിക്കാരി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതല്‍ അന്വേഷണത്തിനായി മൂന്ന് അംഗങ്ങളടങ്ങിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഫോണില്‍ സംസാരിച്ചിട്ട് തൃപ്തനാകാതെ ഡെപ്യൂട്ടി രജിസ്ട്രാര്‍ നിര്‍ബന്ധിച്ച് വിളിച്ചു വരുത്തുകയായിരുന്നു. മണിക്കൂറുകളോളം സര്‍വകലാശാലയില്‍ കാത്തു നില്‍ക്കേണ്ടി വന്നു. നേരിട്ടെത്തിയപ്പോള്‍ ഡെപ്യൂട്ടി രജിസ്ട്രാറില്‍ നിന്നുള്‍പ്പെടെ മോശം സമീപനമാണ് ഉണ്ടായതെന്നും യുവതി മൂന്നംഗ വനിത സമിതിക്ക് നല്കിയ മൊഴിയില്‍ പറയുന്നു.