സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന സര്‍വ്വകലാശാല ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പാവകളെ വിസിമാരാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ബില്‍ പാസാക്കുന്ന സമയം ബഹിഷ്‌കരിക്കുന്നതായും പ്രതിപക്ഷം അറിയിച്ചു.
എല്ലാ സര്‍വ്വകലാശാലകളുടെയും തലപ്പത്ത് ആര്‍എസ്എസുകാരെ നിയോഗിക്കാന്‍ നിലവിലെ നിയമം കൊണ്ട് സാധിക്കുമെന്നും അതിനാലാണ് ഭേദഗതി ആവശ്യമാകുന്നതെന്നും ഭരണപക്ഷ നിരയില്‍ നിന്ന് കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ കാവിവല്‍ക്കരണം പോലെ തന്നെ സര്‍വ്വകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വല്‍ക്കരണവും അപകടമാണെന്നായിരുന്നു ഇതിന് പ്രതിപക്ഷത്തിന്റെ മറുപടി.