സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും ധൂര്‍ത്തും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയ നോട്ടീസ് അങ്കമാലി എംഎല്‍എ റോജി എം ജോണാണ് മുന്നോട്ട് വച്ചത്. മുന്‍പ് പല വട്ടം ചര്‍ച്ച ചെയ്ത വിഷയമാണെന്നും വേണമെങ്കില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാകാമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇതോടെയാണ് പ്രമേയം ഉച്ചക്ക് ഒരു മണിക്ക് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ടാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി യാഥാര്‍ത്ഥ്യമാണെന്നും ഇതിനുള്ള കാരണങ്ങള്‍ ജനത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടാനുമാണ് സര്‍ക്കാര്‍ ഇത് അവസരമായി കണ്ടത്. അതിനാലാണ് പ്രതിപക്ഷത്തോട് ചര്‍ച്ചയാകാമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. രണ്ട് മണിക്കൂറാണ് ചര്‍ച്ച നടക്കുക. സോളാര്‍ വിഷയത്തിലെ ചര്‍ച്ചയും പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *