ഇറാനെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തിൽ നിന്ന് പിൻമാറി

വാഷിംഗ്‌ടൺ: ഇറാനെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തിൽ നിന്ന് പിൻമാറി. ട്രംപിന്റെ ഭീഷണിക്കെതിരെ ലോക രാജ്യങ്ങളിൽ നിന്നും യു.എന്നിൽ നിന്നും യു,എസ് കോൺഗ്രസിൽ നിന്നും വ്യാപക എതിർപ്പുയർന്നതിന് പിന്നാലെയാണ് പിൻമാറ്റം. രണ്ടാഴ്ചത്തെ വെടിനിറുത്തലിന് തയ്യാറെന്ന് ട്രംപ് അറിയിച്ചു. ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന നിബന്ധനയും ട്രംപ് മുന്നോട്ടു വച്ചു. അതേസമയം പാകിസ്ഥാന്റെ അഭ്യർത്ഥന പ്രകാരമാണ് ആക്രമണത്തിൽ നിന്ന് പിൻമാറുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം.

ഇറാനെതിരെയുള്ള അന്ത്യശാസനം രണ്ടാഴ്ച കൂടി നീട്ടണമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്രംപിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനുള്ളിൽ പരിഹാരം കാണാൻ കഴിയുമെന്നും നയതന്ത്ര ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുന്നെന്നും അതുവരെ ഇറാൻ ഹോർമുസ് തുറക്കണമെന്നും പാകിസ്ഥാൻ നിർദ്ദേശിച്ചിരുന്നു. പാകിസ്ഥാന്റെ ആവശ്യം ട്രംപിനെ അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആക്രമണത്തിൽ നിന്ന് ട്രംപ് പിൻമാറിയത്.ഒ​റ്റ​ ​രാ​ത്രി​ക്കൊ​ണ്ട് ​ഇ​റാ​ൻ​ ​എ​ന്നെ​ന്നേ​ക്കു​മാ​യി​ ​അ​വ​സാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു​ ​ട്രം​പി​ന്റെ​ ​ഇ​ന്ന​ല​ത്തെ​ ​ഭീ​ഷ​ണി.​ ​അ​ല​ക്സാ​ണ്ട​ർ​ ​ച​ക്ര​വ​ർ​ത്തി​ക്കും​ ​മം​ഗോ​ളി​യ​ൻ​ ​പ​ട​യ്ക്കും​ ​ത​ങ്ങ​ളെ​ ​ഇ​ല്ലാ​താ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് ​ഇ​റാ​ൻ​ ​തി​രി​ച്ച​ടി​ച്ചു.​ ​ട്രം​പ് ​മ​നോ​രോ​ഗി​യാ​ണെ​ന്നും​ ​ആ​ക്ഷേ​പി​ച്ചു.​ ​അ​വ​ർ​ ​വി​ട്ടു​വീ​ഴ്ച്ച​യ്ക്ക് ​ത​യാ​റാ​ണെ​ങ്കി​ൽ​ ​ഞ​ങ്ങ​ൾ​ ​ത​യ്യാ​റാ​ണെ​ന്നും​ ​ഇ​റാ​ൻ​ ​അ​റി​യി​ച്ചു.​ ​അ​തി​നി​ടെ​ ​ഹോ​ർ​മു​സ് ​ക​ട​ലി​ടു​ക്ക് ​തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​യു.​എ​ൻ​ ​ര​ക്ഷാ​സ​മി​തി​യി​ൽ​ ​ബ​ഹ്റൈ​ൻ​ ​കൊ​ണ്ടു​വ​ന്ന​ ​പ്ര​മേ​യം​ ​റ​ഷ്യ​യും​ ​ചൈ​ന​യും​ ​വീ​റ്റോ​ ​ചെ​യ്തു.​ 11​ ​രാ​ജ്യ​ങ്ങ​ൾ​ ​പ്ര​മേ​യ​ത്തെ​ ​അ​നു​കൂ​ലി​ച്ചു.