ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് അന്തരിച്ചു

ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു. സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ കേന്ദ്രമന്ത്രിയുമാണ്. 82 വയസായിരുന്നു.ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. മകനും എസ്. പി അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണം വിവരം അറിയിച്ചത്.
എട്ട് തവണ നിയമസഭാംഗവും മൂന്ന് തവണ യു പി മുഖ്യമന്ത്രിയുമായിരുന്നു. ഏഴ് തവണ ലോക്സഭയിലെത്തി. 1996-98 കാലഘട്ടത്തില്‍ പ്രതിരോധ മന്ത്രിയായും സേവനം അനുഷ്ഠിച്ചു