കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കേന്ദ്രമന്ത്രി വി മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലെ വീട് ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഏടാട്ട് ചീരാക്കല്‍ പുത്തൂര്‍ ഹൗസില്‍ മനോജ് (46) എന്നയാളാണ് പോലീസ് പിടിയിലായത്. ദീര്‍ഘകാലമായി മാനസിക വൈകല്യമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
തമ്പാനൂരില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 10 വര്‍ഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലും ഇയാള്‍ താമസിച്ചിട്ടുണ്ട്. ആനന്ദ ഭവന്‍ ഹോട്ടലിലെ മുന്‍ ജീവനക്കാരനായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വി മുരളീധരന്റെ വീടിന് നേരെ കല്ലേറ് ഉണ്ടായത്. നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. കാര്‍ പോര്‍ച്ചില്‍ ചോരപ്പാടുകളുമുണ്ടായിരുന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *