മലയാളി വൈദികന്റെ അറസ്റ്റ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഇടപ്പെടുന്നു

തിരുവനന്തപുരം: മതപരിവർത്തനം ആരോപിച്ചു മദ്ധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തമലയാളി വൈദികനായ തിരുവനന്തപുരം നെല്ലിമൂട് സ്വദേശി ഫാ. പ്രസാദ് ദാസിന്റെ വിഷയത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഇടപെടുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര പറഞ്ഞു.ദേശീയന്യൂനപക്ഷ കമ്മീഷൻ പാനൽ ബോർഡ് അംഗം ജോർജ് സെബാസ്റ്റ്യനും സി.എസ്.ഐ മോഡറേറ്റർ ബിഷപ് ധർമ്മരാജ് റൊസാലവും നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.