വന്ദേഭാരതിന് ‘കഷ്ടകാലം ഇടിമിന്നലില്‍ ഗ്ലാസുകള്‍ക്കടക്കം കേടുപാടുകള്‍ സംഭവിച്ചു

ഒഡീഷയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഇടിമിന്നലേറ്റു. പുരിയില്‍ നിന്ന് ഹൗറയ്ക്ക് പോകുന്ന ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചു. കൊടുങ്കാറ്റില്‍ മരം വീണ് ട്രെയിനിന്റെ പാന്റോഗ്രാഫ് (ഇലക്ട്രിക് ലൈനില്‍ നിന്ന് ട്രെയിനിലേക്ക് ആവശ്യമായ വൈദ്യതി എത്തിക്കുന്നത് പാന്റോഗ്രാഫ് വഴിയാണ്)തകര്‍ന്നതിനെത്തുടര്‍ന്ന് ദുലാഖപട്ടണം – മഞ്ചൂരി റോഡ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. ജനല്‍ ഗ്ലാസുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

മറ്റൊരു എഞ്ചിന്‍ ഉപയോഗിച്ച് ട്രെയിന്‍ വലിച്ചാണ് ഹൗറ സ്റ്റേഷനിലെത്തിച്ചത്. ‘ കേടുപാടുകള്‍ വിലയിരുത്തിയ ശേഷമാണ് ഹൗറയിലേക്ക് ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ച് ട്രെയിന്‍ വലിച്ചുകൊണ്ടുപോയത്. ഇടിമിന്നലില്‍ ഡ്രൈവറുടെ കാബിന്റെ മുന്‍വശത്തെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വൈദ്യുതിയും തടസപ്പെട്ടു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികൃതര്‍ അറിയിച്ചു

ട്രെയിനില്‍ ഏറെ നേരം വൈദ്യുതി തടസപ്പെട്ടെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. പുരി – ഹൗറ വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് സര്‍വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. മൂന്ന് ദിവസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വന്ദേഭാരത് എക്സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *