വർക്കലയിൽ മദ്യലഹരിയിൽ യുവാവ് വീടിന് തീവച്ചു

മദ്യലഹരിയിൽ യുവാവ് വീടിന് തീവച്ചു. വർക്കല താന്നിമൂട്ടിൽ വള്ളിക്കുന്ന് വീട്ടിൽ ഗോപിയുടെ വീടിനാണ് മകൻ അന്തോണി എന്നു വിളിക്കുന്ന ഗോപകുമാർ (38) ആണ് സ്വന്തം വീടിന് തീവച്ചത്. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. തീപിടിത്തത്തില്‍ വീട് പൂർണ്ണമായും കത്തി നശിച്ചു. അന്തോണി മയക്ക് മരുന്നുൾപ്പെടെ ലഹരിക്കടിമയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.

വീട്ടുപകരണങ്ങളും വീട്ടിൽ ഉണ്ടായിരുന്ന രേഖകൾ ഉൾപ്പടെയും കത്തി നശിച്ചതായി പറയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വർക്കല ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തിയാണ് തീ അണച്ചു. രണ്ട് മുറികളുള്ള ഷീറ്റ് മേഞ്ഞ വീട് ആണ് ഗോപകുമാര്‍ കത്തിച്ചത്. സംഭവ സമയത്ത് ഗോപകുമാറിൻ്റെ അമ്മ ഉഷയും മകൻ ശ്യം കുമാറും വീട്ടിൽ ഉണ്ടായിരുന്നു. തീപിടിച്ചതോടെ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവാക്കാനായി.

Leave a Reply

Your email address will not be published. Required fields are marked *