വർക്കയിൽ ട്രെയിൻ ആക്രമണം: പ്രതിയെ കീഴടക്കിയ ചുവന്ന ഷർട്ടുകാരനെ തേടി പൊലീസ്; മാതൃകാപരമായ ഇടപെടൽ ആദരിക്കുമെന്ന് റെയിൽവേ

വര്‍ക്കയിൽ ട്രെയിനിൽ വെച്ച് പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്ക് തള്ളിയിട്ട പ്രതിയെ കീഴ്പ്പെടുത്തിയ ചുവന്ന ഷര്‍ട്ടുക്കാരനെ തേടി പോലീസ്. ഇയാളുടെ ദൃശ്യം പുറത്ത് വന്നിരുന്നു. ട്രെയിനിൽ അതിക്രമം നേരിട്ട പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയടക്കം രക്ഷിച്ചത് ഇയാളാണ്. അക്രമിയെ ട്രെയിനിൽ വെച്ച് കീഴടക്കിയ ഇയാള്‍ കേസിലെ സുപ്രധാന സാക്ഷിയാണ്. സാക്ഷിയെ തേടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ഇയാളുടെ ചിത്രം പുറത്തുവിട്ടത്. മാതൃകാപരമായ ഇടപെടൽ നടത്തിയ ഇയാളെ കണ്ടെത്തി ആദരിക്കുമെന്നാണ് റെയില്‍വെ പൊലീസ് അറിയിക്കുന്നത്. പെണ്‍കുട്ടിയെ തള്ളിയിട്ടതിന് പിന്നാലെ കൂടെയുണ്ടായിരുന്ന സുഹൃത്തായ പെണ്‍കുട്ടിയെയും തള്ളിയിടാൻ അക്രമി ശ്രമിച്ചിരുന്നു. ഇതിനിടയിൽ ചുവന്ന ഷര്‍ട്ടു ധരിച്ചയാളാണ് ഈ പെണ്‍കുട്ടിയെ ട്രെയിനിൽ നിന്ന് വീഴാതെ രക്ഷിച്ചത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിൽ അറിയിക്കാനാണ് നിര്‍ദേശം.