വാവ സുരേഷ് വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍

വാവ സുരേഷിന് വാഹനാപകടത്തില്‍ പരുക്കേറ്റു. വാവ സുരേഷ് സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും നിലമേല്‍ ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.മുന്നില്‍ പോയിരുന്ന കാര്‍ നിയന്ത്രണം തെറ്റി മണ്‍തിട്ടയിലിടിച്ചതിന് ശേഷം വാവ സുരേഷ് സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ വാവാ മുഖത്ത് പരിക്കേറ്റതിനെത്തുടര്‍ന്ന് വാവാസുരേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.