നിർഭയ രാഷ്ട്രീയത്തിന്റെ മുഖമുദ്രയാണ് എം വി ആർ – വി.ഡി. സതീശൻ

രാഷ്ട്രീയത്തിൽ നിർഭയത്വം അടയാളപ്പെടുത്തിയിട്ടാണ് എം വി ആർ യാത്രയായത്. അത് അടയാളപ്പെടുത്തുവാൻ കൈയിൽ എണ്ണാവുന്നർക്ക് പോലും സാധിച്ചില്ല എന്നതാണ് വസ്തുത. തന്നിൽ ഉണ്ടായിരുന്ന നിർഭയത്വം ഒപ്പമുണ്ടായവർക്കും പകർന്നു നൽകിയെന്നതിന്റെ തെളിവാണ് തങ്ങളുടെ നിലപ്പാടിന് ഉയർത്തി പിടിച്ചു കൊണ്ടു ഇന്നും പോരാടി നിലനിൽക്കുന്ന സി എം പി എന്ന രാഷ്ട്രീയ പ്രസ്ഥാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

യൂ ഡി എഫിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പമുണ്ടായിരുന്ന സി എം പിക്ക് യൂ ഡി എഫ് ആവശ്യമായ പരിഗണന നൽകിയിട്ടില്ല എന്നത് വസ്തുതയാണ്. എന്നാൽ അതെല്ലാം മറക്കുന്ന തരത്തിൽ സി എം പി ക്ക്  മുൻകാല പ്രാബല്യത്തിൽ തന്നെ പരിഹാരം ഉണ്ടാകും എന്നും എം വി ആർ പുരസ്‌കാരം ദാന ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.

എം വി ആർ ട്രസ്റ്റ്‌ ചെയർമാൻ സി പി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ വർഷത്തെ എം വി ആർ അവാർഡ് ചലച്ചിത്ര നടൻ ഇന്ദ്രൻസിനു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സമ്മാനിച്ചു. സി എം പി ജില്ലാ സെക്രട്ടറി എം ആർ മനോജ്‌ സ്വാഗതം പറഞ്ഞു. സി എം പി സംസ്ഥാന അസി സെക്രട്ടറി സി. എ അജീർ, എം വി ആറിന്റെ മകൻ ഗിരീഷ് കുമാർ, സി എം പി തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി പി ജി മധു തുടങ്ങിയവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *