മൂന്ന് പ്രമുഖ സിപിഐഎം നേതാക്കള്‍ക്കെതിരായ സ്വപ്നയുടെ ആരോപണം മുഖ്യധാര മാധ്യമങ്ങള്‍ മൂടിവയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സീതിശന്

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് സിപിഐഎം നേതാക്കള്‍ക്ക് എതിരെ നടത്തിയ ആരോപണങ്ങള്‍ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ ഗുരുതര ആരോപണങ്ങളില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്തണം. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തന്നെ തെളിയിക്കട്ടെന്നും വി ഡി സതീശന് പറഞ്ഞു.’മുഖ്യധാരാ മാധ്യമങ്ങളില്‍ ഒന്നും തന്നെ ആ വാര്‍ത്ത കാണുന്നില്ല. എന്തുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ആ വാര്‍ത്ത ഒഴിവാക്കിയത്? എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ പരാതി വന്നപ്പോള്‍ എല്ലാവരും അത് വാര്‍ത്തയാക്കി. പ്രമുഖരായ മൂന്ന് നേതാക്കള്‍ക്കെതിരെയാണ് ആരോപണം. ആരും അത് മൂടി വെക്കാന്‍ ശ്രമിക്കേണ്ട. അതും ഒരു സ്ത്രീയുടെ പരാതിയാണ്’, വിഡി സതീശന് പറഞ്ഞു.