രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കാപ്പ ചുമത്താന്‍ റഷ്യയല്ല, ഇത് കേരളമാണെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 40 കേസുകള്‍ ഉള്ള എസ്എഫ്ഐ നേതാവ് നൂറിലധികം ദിവസം ജയിലില്‍ കിടന്നിട്ട് കഴിഞ്ഞയാഴ്ച്ചയാണ് പുറത്തിറങ്ങിയത്. അതില്‍ 16 കേസുകളും ആയുധം ഉപയോഗിച്ചതിനാണ്. ഇത്തരം വലിയ ക്രിമിനല്‍ കേസുകള്‍ ഉള്ള എസ്എഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സര്‍ക്കാര്‍, മഹാമാരി കാലത്ത് നിസ്സാരമായ പെറ്റി കേസുകള്‍ ഉള്ള ഫര്‍സീനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും വി ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.

40 കേസുകള്‍ ഉള്ള എസ്എഫ്ഐ നേതാവ് ഇവിടെ ഉണ്ട്. രണ്ട് ഘട്ടങ്ങളിലായി നൂറ് ദിവസത്തിലധികം ജയിലില്‍ കിടന്നിട്ട് ഇപ്പോള്‍ പുറത്തിറങ്ങിയതേയുള്ളു. 16 കേസും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിനാണ്. മൂന്ന് കേസ് വധശ്രമവും ഒരെണ്ണം കിഡ്നാപ്പിംഗും ആണ്. മറ്റൊരു കേസ് സ്ത്രീത്വത്തെ അപമാനിച്ചതിനാണ്. ഇത്തരം വലിയ ക്രിമിനല്‍ കേസുള്ള എസ്എഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സര്‍ക്കാര്‍ മഹാമാരി കാലത്ത് നിസ്സാരമായ പെറ്റി കേസുകള്‍ ഉള്ള ഫര്‍സീനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തെ അപലപിക്കുന്നു.’ വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *