വിഴിഞ്ഞം പദ്ധതി : 600 കിലോമീറ്റര്‍ കടലെടുത്തു; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി മൂന്നിലൊന്നു പൂര്‍ത്തിയായപ്പോള്‍ 600 കിലോമീറ്റര്‍ കടലെടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. തീര ശോഷണത്തില്‍ അദാനിയുടെയും സര്‍ക്കാരിന്റേയും നിലപാട് ഒന്നാണെന്ന് സതീശന് കുറ്റപ്പെടുത്തി. മൂവായിരത്തോളം വീടുകള്‍ നഷ്ടപ്പെടും. അതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ വിപുലമായ പുനരധിവാസ പദ്ധതി തയാറാക്കിയത്. നാലു വര്‍ഷമായി ഇരുന്നൂറോളം മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ സിമന്റ് ഗോഡൗണിലും സ്കൂളുകളിലുമായാണു കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.