തൃക്കാക്കര വിജയത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വി.ഡി സതീശന് വന്‍ സ്വീകരണമൊരുക്കി തിരുവനന്തപുരം ഡിസിസി .സതീശനെ തോളിലേറ്റിയാണ് പ്രവര്‍ത്തകര്‍ പുറത്തേക്ക് ആനയിച്ചത്. പ്രവര്‍ത്തകരുടെ സന്തോഷമാണ് സ്വീകരണത്തിലൂടെ അവര്‍ പ്രകടിപ്പിക്കുന്നതെന്ന് സതീശന് പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്.ഒന്നും ഇവിടെ അവസാനിക്കുന്നില്ല എന്ന് മാത്രമാണ് എനിക്ക് ആവര്‍ത്തിക്കാനുള്ളത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണമെന്നാണ് എനിക്ക് പ്രവര്‍ത്തകരോട് പറയാനുള്ളത്. അതിന് വേണ്ട ആത്മവിശ്വാസമാണ് തൃക്കാക്കര വിജയത്തിലൂടെ ജനങ്ങള്‍ നല്‍കിയത്.
ഡി.സി.സിയുടെ സ്വീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിന്റെ പലഭാഗങ്ങളിലായി വി.ഡി.സതീശന്റെ ചിത്രമുളള കൂറ്റന്‍ ഫ്ളക്സുകള്‍ വച്ചിരുന്നു. ഫ്ളകസുകളില് പ്രതിപക്ഷനേതാവിനെ ലീഡറെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ ലീഡര്‍ അല്ലെന്നും, ലീഡര്‍ എന്ന വിളിയ്ക്ക് അര്‍ഹനായ ഒരേയൊരാള്‍ മാത്രമേയുള്ളൂ കേരള രാഷ്ട്രീയത്തില്‍, അത് ലീഡര്‍ കെ കരുണാകരനാണെന്നും ഫ്ളക്സുകള്‍ ഉടന്‍ നീക്കം ചെയ്യാനുളള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.