മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാരെ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി വി ഡി സതീശന്‍

തിരുവനന്തപുരം: തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. മന്ത്രിമാരാണ് പ്രകോപനം ഉണ്ടാക്കിയത്. മുതലപ്പൊഴി പ്രശ്‌നം പരിഹരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ ഇതുവരെ ചെറുവിരല്‍ അനക്കിയില്ല. സര്‍ക്കാര്‍ തീര പ്രദേശക്കാരെ ശത്രുക്കളായി കാണുന്നു.
യൂജിന്‍ പെരേരയ്‌ക്കെതിരായ കേസ് അടിയന്തരമായി പിന്‍വലിക്കണം. അതിജീവന സമരത്തെയാണ് സര്‍ക്കാര്‍ തള്ളിപ്പറയുന്നത്. വൈകാരികമായി പ്രതികരിക്കുന്നവരാണ് തീരദേശത്തുള്ളവര്‍. സാന്ത്വനത്തിന്റെ വാക്കായിരുന്നു മന്ത്രിമാര്‍ പറയേണ്ടിയിരുന്നത്.വി ഡി സതീശന്‍ പറഞ്ഞു.ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യുജിന്‍ പെരേരക്കും മുതലപ്പൊഴി അപകടത്തില്‍ റോഡ് ഉപരോധിച്ച
മത്സ്യത്തൊഴിലാളികള്‍ക്കും എതിരെ കേസ് എടുത്തതില്‍ സഭയിലും തീരദേശത്തും വ്യാപക പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധാക്കാര്‍ തടഞ്ഞപ്പോള്‍ ഷോ കാണിക്കരുത് എന്ന് പറഞ്ഞ മന്ത്രിമാര്‍ ആണ് പ്രശ്‌നം വഷളാക്കിയത് എന്നാണ് സഭയുടെ പരാതി.എന്നിട്ടും ഏകപക്ഷീയമായി കേസ് എടുത്തതില്‍ ആണ് അമര്‍ഷം. എന്നാല്‍, യൂജിന്‍ പെരേര കലാപത്തിന് ആഹ്വാനം ചെയ്തു എന്നായിരുന്നു മന്ത്രി വി ശിവന്‍ കുട്ടിയുടെ ആരോപണം.
ഇതിന് പിന്നാലെയാണ് അഞ്ചുതെങ്ങ് പൊലീസ് എടുത്തത്.അതിനിടെ മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. മത്സ്യതൊഴിലാളികളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തെരച്ചില്‍ തുടരുന്നുണ്ട്.ഇന്നലെ നേവിയുടെ ഹെലികോപ്റ്റര്‍ അടക്കം എത്തിച്ച് തെരച്ചില്‍ നടത്തിയിട്ടും ഫലം കണ്ടില്ല.അപകടത്തില്‍ മരിച്ച പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റ മൃതദേഹം ഇന്നലെ സംസ്‌ക്കരിച്ചു.