സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവന വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതായി പോയെന്ന് വിഡി സതീശന്‍

സ്പീക്കര്‍ നിലപാട് തിരുത്തണം.ജാഗ്രതയോടെ കൂടി പ്രവര്‍ത്തിക്കണം.സ്പീക്കറുടെ ഭാഗത്ത് ജാഗ്രത ഉണ്ടായില്ല.വിശ്വാസത്തില്‍ സ്റ്റേറ്റ് ഇടപെടരുത് എന്നാണ് കോണ്‍ഗ്രസ് നിലപാട്. ശാസ്ത്രബോധവും മതവിശ്വാസവും കൂട്ടിക്കുഴക്കേണ്ട.ബിജെപിയും ആര്‍എസ്എസും അവസരം ഉപയോഗപ്പെടുത്തുന്നു.സിപിഎം ഈ വിഷയം കൈകാര്യം ചെയ്ത രീതി വിസ്മയപ്പെടുത്തി.എരീതിയില്‍ എണ്ണ ഒഴിക്കുന്ന പ്രസ്താവനകളാണ് നടത്തിയത്.

കോണ്‍ഗ്രസ് ഇതുവരെ പ്രതികരിക്കാതിരുന്നത് മനപ്പൂര്‍വ്വമാണ്.എരിതിയില്‍ എണ്ണ ഒഴിക്കേണ്ട എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.ഇപ്പോള്‍ വിഷയങ്ങള്‍ കൈവിട്ടുപോയി അതുകൊണ്ടാണ് പ്രതികരിക്കുന്നത്.സിപിഎം നേതാക്കളെല്ലാം കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.വെള്ളമൊഴിച്ച് തണുപ്പിക്കാന്‍ ആണ് ശ്രമം നടത്തേണ്ടത്.കെട്ടടങ്ങി പോകേണ്ട ഒരു വിഷയത്തെ ആളിക്കത്തിച്ചതും സിപിഎം ആണ്.വിശ്വാസികള്‍ക്ക് ഒപ്പമാണ് കോണ്‍ഗ്രസ്.

വിശ്വാസത്തെ മുറിപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല.ബിജെപിയെ തിരിച്ചറിയാനുള്ള ശേഷി എന്‍എസ്എസിനുണ്ട്.വിവിധ സംഘടനകള്‍ ഒന്നിച്ചു പോയി പ്രതിഷേധിക്കേണ്ട സാഹചര്യം ഒഴിവാക്കണം എന്നാണ് ആഗ്രഹിക്കുന്നത്.ഇന്ന് തന്നെ ഈ പ്രശ്‌നം പരിഹരിക്കപ്പെടണം.കോണ്‍ഗ്രസിന് ഇതില്‍ രാഷ്ട്രീയ മുതലെടുപ്പില്ല. വോട്ടും വേണ്ട. ന്യൂനപക്ഷം ആണെങ്കിലും ഭൂരിപക്ഷം ആണെങ്കിലും ഒരു വര്‍ഗീയവാദികളെയും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *