വീണ ജോര്‍ജ് കഴിവുകെട്ട മന്ത്രി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീണ ജോര്‍ജ്ജ് കഴിവുകെട്ട മന്ത്രിയാണെന്നും ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തിയെന്നും രമേശ് ചെന്നിത്തല രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി.

വീണയുടെ രാജി വാങ്ങിയിട്ടേ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാന്‍ പാടുള്ളായിരുന്നു എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. കോട്ടയത്തെ ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണത് പോലെ സര്‍ക്കാരും ഇടിഞ്ഞുവീഴുമെന്ന് ചെന്നിത്തല പറഞ്ഞു.