വി എച്ച് കുമാർ വെജിറ്റിബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം

വെജിറ്റിബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള റിവോള്‍വിങ് ഫണ്ട് ട്രസ്റ്റ് ബോര്‍ഡിലേക്ക് പ്രതിനിധിയായി വി എച്ച് കുമാറിനെ തെരഞ്ഞെടുത്തു. വിഎഫ്പിസികെയിലെ ഷെയര്‍ ഹോള്‍ഡിങ് എസ്എച്ച്ജി നോമിനികളില്‍ നിന്നുമാണ് അദ്ദേഹത്തെ ഐക്യകണ്‌ഠേനെ തെരഞ്ഞെടുത്തത്. മൂന്ന് വര്‍ഷമാണ് ബോര്‍ഡ് മെമ്പറുടെ കാലാവധി. ഡിസംബര്‍ 16ന് ചേര്‍ത്തലയിലെ അഖിലാഞ്ജലി സ്റ്റുഡിയോ പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് വി എച്ച് കുമാറിനെ ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുത്തത്