വിക്ടോറിയ ഗൗരിയ്‌ക്കെതിരായ ഹര്‍ജി തളളി സുപ്രീംകോടതി; മദ്രാസ് ഹൈക്കോടതി ആഡീഷനല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു;

മദ്രാസ് ഹൈക്കോടതി ആഡീഷനല്‍ ജഡ്ജിയായി നിയമിച്ച വിക്ടോറിയ ഗൗരിയ്‌ക്കെതിരായ ഹര്‍ജി തളളി സുപ്രീംകോടതി. ഇത്തരത്തില്‍ നിയമനം റദ്ദാക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് കോടതി പറഞ്ഞു. നിയമനം പുനഃപരിശോധിക്കാന്‍ കൊളിജീയത്തോട് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണ്. ജസ്റ്റ്‌സുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി തളളിയതിനെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ വിക്ടോറിയ ചുമതലയേറ്റു.
ബിജെപി മഹിളാമോര്‍ച്ച ജനറല്‍ സെക്രട്ടറിയായിരുന്നു വിക്ടോറി ഗൗരി.
കൊളീജിയം പേര് ശുപാര്‍ശ ചെയ്തതിന് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ഇവരുടെ നിലപാട് ചൂണ്ടിക്കാട്ടി അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ മുന്നോട്ടുവരുകയായിരുന്നു.